അഞ്ചുദിവസമായി കിണറ്റിൽ അകപ്പെട്ട പൂച്ചയെ രക്ഷപ്പെടുത്തി 'ഹാച്ചിക്കോ'






ഓമശ്ശേരി:  കൂടത്തായി അങ്ങാടിയിലെ പഞ്ചായത്ത് കിണറ്റിൽ അഞ്ചുദിവസമായി അകപ്പെട്ട പൂച്ചയെ ‘ഹാച്ചിക്കോ’ രക്ഷപ്പെടുത്തി.

നാട്ടുകാരുടെ നേതൃത്വത്തിൽ ഒട്ടേറേതവണ പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഇതോടെ ആനിമൽ റെസ്ക്യൂ സംഘം (ഹാച്ചിക്കോ)യെ വിവരമറിയിക്കുകയായിരുന്നു.

കുട്ടവലയിൽ കിണറ്റിലിറങ്ങിയാണ് ഇവർ പൂച്ചയെ രക്ഷപ്പെടുത്തിയത്. ടീം അംഗങ്ങളായ പ്രജീഷ്,ജംഷീർ,സിനീഷ് കുമാർ,അഖിൽ,നൗഷാദ് എന്നിവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.



أحدث أقدم