തൃശൂര്‍▪️ വിഷുകൈനീട്ട വിതരണ വിവാദത്തില്‍ സുരേഷ് ഗോപിക്കും ബി.ജെ.പിക്കുമെതിരെ വിമര്‍ശനം ശക്തമാക്കി സി.പി.എം.
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണ് സുരേഷ്‌ഗോപിയും ബി.ജെ.പിയും നടത്തുന്നതെന്നും അതിന്റെ ഉദ്ഘാടനമാണ് വിഷുക്കൈനീട്ട വിതരണമെന്നും സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും ഇടതുമുന്നണി കണ്‍വീനറുമായ എ. വിജയരാഘവന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രമാണ് വിഷുക്കൈനീട്ടം പരിപാടി. ക്ഷേത്രങ്ങള്‍ രാഷ്ട്രീയ കാര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുകയാണ്. കൈനീട്ടം വാങ്ങുന്നവര്‍ കാല് പിടിക്കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. എന്തിനെയും ഹിന്ദുത്വത്തിന്റെ പേരിലാണ് ബി.ജെ.പി ന്യായീകരിക്കുന്നത്. കുഴല്‍പണത്തെയും ന്യായീകരിച്ചതും ഹിന്ദുത്വത്തിന്റെ പേരിലാണ്. ബി.ജെ.പിയുടെ ഉത്തരേന്ത്യന്‍ ശൈലി കേരളത്തിലും കൊണ്ടുവരാനുള്ള ശ്രമമാണ് നടന്നത്-അദ്ദേഹം പറഞ്ഞു.