കൈക്കൂലിക്ക് വേണ്ടി കെട്ടിട നിര്‍മ്മാണം വൈകിപ്പിച്ചു ; പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ പണവുമായി വിജിലന്‍സ് പിടിയിൽ






മാനന്തവാടി: കെട്ടിടനിര്‍മ്മാണം ഒരു വര്‍ഷത്തോളം വൈകിപ്പിച്ച്‌ കൈക്കൂലി ആവശ്യപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍.

തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ഗ്രേഡ് സെക്കന്റ് ഓവ‌ര്‍സിയര്‍ പി.സുധിയാണ് പിടിയിലായത്. പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചതിനെ തുടര്‍ന്ന് വയനാട് വിജിലന്‍സ് ആന്റ് ആന്റി കറപ്‌ഷന്‍ ബ്യൂറോ സ്‌ക്വാഡ് പണമടക്കം സുധിയെ പിടികൂടി.

സൈറ്റില്‍ കൂട്ടിക്കൊണ്ടുപോയി പരാതിക്കാരന്‍ സുധിക്ക് ആവശ്യപ്പെട്ട 5000 രൂപ കൈക്കൂലി നല്‍കി. പണം കൈപറ്റുന്നതിനിടെയാണ് വിജിലന്‍സ് യൂണി‌റ്റില്‍ ഇന്‍സ്‌പെക്‌ടര്‍മാരായ ശശിധരന്‍, ജയപ്രകാശ് എന്നിവരെത്തി സുധിയെ അറസ്‌റ്റ് ചെയ്‌തത്.


أحدث أقدم