കോഴിക്കോട്: വണ്ടിയോടിക്കുന്നതിനിടെ കുഴഞ്ഞവീണപ്പോള്‍ നടി സുരഭി ലക്ഷ്മിയുടെ ഇടപെടലിലൂടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സിയില്‍ ഇരിക്കെയാണ്, പട്ടാമ്പി സ്വദേശി മുസ്തഫ മരിച്ചത്.
വഴിതെറ്റി നഗരത്തില്‍ കുടുങ്ങിപ്പോയ ഭാര്യയെയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങിയ മുസ്തഫ രാത്രി ജീപ്പോടിക്കുന്നതിനിടെ നെഞ്ചുവേദന വന്നു കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഇളയ കുഞ്ഞിനൊപ്പം സഹായത്തിനു കേഴുന്നതിനിടെ അതുവഴി വാഹനത്തിലെത്തിയ നടി സുരഭിലക്ഷ്മിയുടെ സമയോചിത ഇടപെടലാണ്, മുസ്തഫയെ ആശുപത്രിയില്‍ എത്തിച്ചത്.
സുരഭി അറിയിച്ചതിനെ തുടര്‍ന്നു തക്കസമയത്ത് പൊലീസെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. കാണാതായ ഭാര്യയെയും കുഞ്ഞിനെയും ആശുപത്രിക്കു സമീപത്തെ പൊലീസ് സ്‌റ്റേഷനില്‍ സുരക്ഷിതരായി കണ്ടെത്തുകയും ചെയ്തു.