മഴ ശക്തമാകുന്നു; മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യത


സംസ്ഥാനത്ത്  എല്ലാ ജില്ലകളിലും ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത. മധ്യകേരളത്തിലും തെക്കൻ ജില്ലകളിലുമാണ് ഇന്നലെ രാത്രി മുതൽ മഴ ലഭിക്കുന്നത്. തിരുവനന്തപുരത്ത് ഇന്നലെ വൈകിട്ട് ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. അരുവിക്കര ഡാമിന്റെ രണ്ട് ഷട്ടറുകൾ കൂടി  ഉയർത്തി. പൊൻമുടി ബോണക്കാടു നിന്ന് മുൻകരുതലായി ആളുകളെ വിതുരയിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.

അതിശക്തമായ മഴയ്ക്കുള്ള മുന്നറിപ്പ്‌ നിലനിൽക്കുന്ന സാഹചര്യത്തിൽ കേരള തീരത്തു നിന്ന് മത്സ്യബന്ധനം നിരോധിച്ചു. രാത്രിയാത്രാ നിരോധനം ഉൾപ്പടെയുള്ള കൂടുതൽ മുൻ കരുതൽ നടപടികളും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടും തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് നിലവിലുള്ളത്.
Previous Post Next Post