കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് എട്ട് വയസുകാരൻ മരിച്ചു


കോഴിക്കോട്: കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് എട്ട് വയസുകാരൻ മരിച്ചു. കോഴിക്കോട് കുന്നമംഗലത്താണ് സംഭവം. വീടിനോട് ചേര്‍ന്നുള്ള കിണറ്റിലാണ് കുട്ടി വീണത്.
പെരിങ്ങൊളം കേരങ്ങാട്ട് താഴം നിസാമുദ്ദീന്റെയും റസീനയുടേയും മകനായ മുഹമ്മദ് നിജാസാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
കൂട്ടുകാരോടൊപ്പം കളിക്കുകയായിരുന്ന നിജാസ് സമീപത്തെ ആള്‍മറയില്ലാത്ത കിണറ്റിലേക്ക് വീഴുകയായിരുന്നു. പെരിങ്ങൊളം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

Previous Post Next Post