മുൻ‌കൂർ അനുമതിയില്ലാതെ ലോകകപ്പ് ഔദ്യോഗിക ലോഗോ ഉപയോഗിച്ചു; ഖത്തറിൽ 5 പേർ അറസ്റ്റിൽ


ദോഹ: മുൻ‌കൂർ അനുമതിയില്ലാതെ ലോകകപ്പ് ഔദ്യോഗിക ലോഗോ ഉപയോഗിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായി. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലെ സാമ്പത്തിക സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്ന വകുപ്പാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഖത്തറിന്റെ ഔദ്യോഗിക ലോഗോ പതിച്ച വസ്ത്രങ്ങൾ വിറ്റുവരികയായിരുന്നു ഇവർ. വിശദമായ പരിശോധനയ്ക്കും അന്വേഷണത്തിനും ഒടുവിൽ വസ്ത്രങ്ങൾ പിടിച്ചെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ വ്യക്തമാക്കി. ടീ ഷര്‍ട്ടുകളും തൊപ്പികളും ഉള്‍പ്പെടെ ഫിഫ ലോകകപ്പ് ഖത്തറിന്റെ ഔദ്യോഗിക ലോഗോ പതിച്ച വസ്ത്രങ്ങള്‍ മന്ത്രാലയം ട്വിറ്ററിൽ പങ്കുവച്ചു. 

Previous Post Next Post