കോട്ടയം കോടിമതയിൽ വാഹനാപകടം. അപകടം ഉണ്ടായത് രാവിലെ മൂന്ന് പേർക്ക് പരുക്ക്കോട്ടയം : എം.സി റോഡിൽ കോടിമതയിൽ വാഹനാപകടം. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസും മിനി ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ടവരെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് എം സി റോഡിൽ വൻ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടത്.  രാവിലെ ഏഴരയോടെ കോടിമത എംജി റോഡിന്റെ തുടക്കത്തിൽ ആയിരുന്നു അപകടം.
അന്തർസംസ്ഥാന സർവീസ് നടത്തുന്ന ഹംസ ബസ് ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്നു. ഈ സമയം എതിർദിശയിൽ നിന്നും എത്തിയ മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ബസിന്റെ ഡ്രൈവർക്കും രണ്ടു ലോറി ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Previous Post Next Post