മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക സംസ്‌കൃതി പുരസ്‌കാരം മുരുകന്




 

തൃശൂര്‍: കലാ-സാഹിത്യ-സാംസ്‌കാരിക രംഗത്തെ മികച്ച പ്രതിഭകള്‍ക്ക് എര്‍പ്പെടുത്തിയിട്ടുള്ള പ്രഥമ മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക സംസ്‌കൃതി പുരസ്‌കാരം ഈ വര്‍ഷം നാടക നടന്‍ മുരുകന്. പുന്നയൂര്‍കുളം തെണ്ടിയത്ത് കാര്‍ത്ത്യായനീ ടീച്ചറുടെ എന്റോവ്‌മെന്റായിട്ടാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. അയ്യായിരത്തിഒന്നു രൂപയും, ഫലകവും, പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. 

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ നിന്നും ഇക്കണോമിക്‌സില്‍ ബിരുദവും, തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് നാടകത്തില്‍ ബിരുദവും എംഎന്‍ മുരുകന്‍ നേടിയിട്ടുണ്ട്. നാടകാഭിനയത്തിന് നാല് സംസ്ഥാന അവാര്‍ഡുകളും, സീരിയല്‍ (കോവിലന്റെ തോറ്റങ്ങള്‍) അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ ''കലാശ്രീ'' അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്.  

എഴുപതോളം ഏകാംഗ നാടകങ്ങളും, ഇരുപതില്‍പരം മുഴുനീള അമേച്വര്‍ നാടകങ്ങളും, ഇരുപത്തിയഞ്ചോളം പ്രൊഫഷണല്‍ നാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. സീരിയല്‍ - സിനിമാ അഭിനയ രംഗത്തും സജീവമാണ്. മേയ് മാസം അവസാനത്തില്‍ ഗുരുവായൂരില്‍ വെച്ച് ചേരുന്ന മാടമ്പിന്റെ അനുസ്മരണ സമ്മേളനത്തില്‍വച്ചു പുരസ്‌കാരം സമ്മാനിക്കും.
Previous Post Next Post