പട്ടിണി: നവജാതശിശുവിനെ 20,000 രൂപയ്ക്ക് വിറ്റു; അമ്മ പിടിയില്‍





ചെന്നൈ: തമിഴ്‌നാട്ടില്‍ പട്ടിണിയെ തുടര്‍ന്ന് നവജാതശിശുവിനെ 20,000 രൂപയ്ക്ക് വിറ്റ അമ്മയെയും വാങ്ങിയ സ്ത്രീയെയും അറസ്റ്റ് ചെയ്തു. 3 ദിവസം മുന്‍പു ജനിച്ച ആണ്‍കുഞ്ഞിനെയാണു യുവതി വിറ്റത്.

തിരുവള്ളൂരിലാണ് സംഭവം.ഭര്‍ത്താവ് മദ്യപാനിയായതിനാല്‍ തന്റെ കൂലിപ്പണി മാത്രമാണു കുടുംബത്തിന്റെ ഏക വരുമാനമെന്നും മറ്റു രണ്ടു മക്കളെ പോറ്റാന്‍ വഴിയില്ലാതെ വന്നതോടെയാണു കുഞ്ഞിനെ വില്‍ക്കേണ്ടി വന്നതെന്നും അവര്‍ മൊഴി നല്‍കി. 

പ്രസവത്തിനു പോയ യുവതി കുഞ്ഞില്ലാതെ തിരികെയെത്തിയതിനെ തുടര്‍ന്നു ബന്ധുക്കള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണു സംഭവം പുറത്തുവന്നത്.
Previous Post Next Post