പന്നിമറ്റത്ത് കഞ്ചാവ് മാഫിയയുടെ ആക്രമണം; കടയും ബൈക്കും സൈക്കിളും തകർത്തു, വീട് കയറിയും ആക്രമണം നടത്തിചിങ്ങവനം: പന്നിമറ്റത്ത് പ്രകോപനമൊന്നുമില്ലാതെ കഞ്ചാവ് മാഫിയ സംഘത്തിന്റെ ആക്രമണം. കോഴിക്കടയും, ബൈക്കും സൈക്കിളും അടിച്ചു തകർത്ത അക്രമി സംഘം വീട് കയറിയും ആക്രമണം നടത്തി. 

അക്രമി സംഘത്തിന്റെ അഴിഞ്ഞാട്ടത്തിൽ വീട്ടുടമയ്ക്ക് പരിക്കേറ്റു. പരിക്കേറ്റ ഇദ്ദേഹത്തെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്നിമറ്റം സ്വദേശി സതീഷിനാണ് പരിക്കേറ്റത്ത്.

വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു അക്രമ സംഭവങ്ങൾ അരങ്ങേറിയത്. ഒരു മാസം മുൻപ് ചിങ്ങവനത്തും പരിസരത്തും വ്യാപകമായ ആക്രമണം നടത്തി റിമാൻഡിൽ പോയ കഞ്ചാവ് മാഫിയ സംഘാംഗമായ യുവാവാണ് കൂട്ടാളിയുമായി ബൈക്കിലെത്തി പ്രകോപനമൊന്നുമില്ലാതെ കോഴിക്കടയിൽ അക്രമം നടത്തുകയായിരുന്നുവെന്ന് പറയുന്നു. പന്നിമറ്റം റെയിൽവേ മേൽപ്പാലത്തിനു സമീപമുള്ള കോഴിക്കടയാണ് അക്രമി സംഘം അടിച്ച് തകർത്തത്


Previous Post Next Post