ലാപ്ടോപ്പിന്റെ കീബോര്‍ഡിനടിയില്‍ 1.98 കിലോ സ്വര്‍ണം; 3 പേര്‍ പിടിയില്‍
ലാപ്‌ടോപ്പില്‍ ഒളിപ്പിച്ചു കടത്തിയ സ്വര്‍ണം
 

ചെന്നൈ: ലാപ്‌ടോപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 1.3 കോടി രൂപവിലമതിക്കുന്ന സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ യാത്രക്കാരുടെ കൈയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. തമിഴ്‌നാട്ടിലെ ട്രിച്ചി വിമാനത്താവളത്തില്‍ വച്ചാണ് മൂന്ന് പേര്‍ അറസ്റ്റിലായത്.

1.98 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ലാപ്ടോപ്പിന്റെ കീബോര്‍ഡിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. മെയ് 11 ന് ഷാര്‍ജ വഴി ചെന്നൈയിലെത്തിയ മൂന്ന് യാത്രക്കാരെ കസ്റ്റംസ് വകുപ്പ് അറസ്റ്റ് ചെയ്തു.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കസ്റ്റംസ് അറിയിച്ചു.
Previous Post Next Post