സൗദിയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു


റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. കണ്ണൂര്‍ ശ്രീകണ്ഡപുരം സ്വദേശി കറ്റാടത്തു മൊയ്തീന്‍ (38) ആണ് മരിച്ചത്. റിയാദിലെ റൗദയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൊയ്തീൻ ഡെലിവറിക്കായി ഇരുചക്ര വാഹനത്തിൽ പോകുന്നതിനിടെയാണ് അപകടം. അഞ്ച് വർഷമായി സൗദിയിൽ ജോലി ചെയ്ത് വരികയായിരുന്നു മൊയ്തീൻ. പിതാവ്: പരേതനായ അബ്ദുള്ള. മാതാവ്: കാറ്റടത്ത് ആമിന ഉമ്മ. ഭാര്യ: ജുവൈരിയ. മക്കള്‍: ശിബില, ശിയാസ്, ശംല, സംറാസ്. മൃതദേഹം റിയാദിൽ ഖബറടക്കും.

Previous Post Next Post