കോഴിക്കോട് മുക്കത്ത് കാണാതായ വയോധികയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി.


 കോഴിക്കോട്: മുക്കം കൊടിയത്തൂരില്‍ ഇന്നലെ രാത്രിമുതല്‍ കാണാതായ വയോധികയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാരാട്ട് ഉമ്മാച്ചുക്കുട്ടി(88)യുടെ മൃതദേഹമാണ് രാവിലെ ഇരുവഞ്ഞിപ്പുഴയില്‍ കണ്ടെത്തിയത്. ഇവരുടെ വസ്ത്രങ്ങളും മറ്റു സാധനങ്ങളും വീടിന് തൊട്ടടുത്തുള്ള കടവില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മുക്കം ഫയര്‍ഫോഴ്‌സും പൊലീസും സന്നദ്ധപ്രവര്‍ത്തകരും രാത്രി പത്തുമണിവരെ തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ചൊവ്വാഴ്ച രാവിലെ മുതല്‍ ഫയര്‍ ഫോഴ്‌സിന്റേയും മുങ്ങല്‍ വിദഗ്ധരുടേയും നേതൃത്വത്തില്‍ നടന്ന തെരച്ചിലിലാണ് പുഴയോരത്തെ പമ്പ് ഹൗസിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്.

Previous Post Next Post