കോട്ടയം : പനച്ചിക്കാട് വെള്ളുത്തുരുത്തിയിൽ ആറ്റിൽ കുളിക്കാനിറങ്ങി കാണാതായ പതിനാറുകാരന്റെ മൃതദേഹം കണ്ടെത്തി. പരുത്തുംപാറ ചെറിയകുന്ന് സജിയുടെ മകൻ അഖിലിന്റെ (16) മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വെള്ളുത്തുരുത്തി പാലക്കാലുങ്കൽ കടവിൽ കൊടുരാറിന്റെ കൈവഴിയിലായിരുന്നു അപകടം. അഖിലും നാല് സുഹൃത്തുക്കളും ചേർന്നാണ് കുളിക്കാൻ ഇറങ്ങിയത്. ഇതിനിടെ അഖിലിനെ വെളത്തിൽ വീണ് കാണാതാകുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ബഹളം വച്ചതോടെ നാട്ടുകാർ ഓടിയെത്തി തിരച്ചിൽ നടത്തിയെങ്കിലും അഖിലിനെ കണ്ടെത്താനായില്ല. കോട്ടയത്ത് നിന്നുള്ള അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യുവിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചിങ്ങവനം വാകത്താനം പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം ആംബുലൻസിൽ ജില്ല ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി.
പനച്ചിക്കാട് വെള്ളുത്തുരുത്തിയിൽ ആറ്റിൽ കുളിക്കാനിറങ്ങിയ പതിനാറുകാരന്റെ മൃതദേഹം കണ്ടെത്തി : മരിച്ചത് പരുത്തുംപാറ സ്വദേശി;
Jowan Madhumala
0
Tags
Top Stories