സിംഗപ്പൂരിലെ ബെഡോക്ക് നോർത്ത് ഫ്ലാറ്റിൽ തീപിടിത്തത്തിൽ ഒരാൾ മരിച്ചു


സിംഗപ്പൂർ : ഇന്ന് പുലർച്ചെ ബ്ലോക്ക് 409 ബെഡോക്ക് നോർത്ത് അവന്യൂ 2-ൽ ഉണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു.

  സിംഗപ്പൂർ സിവിൽ ഡിഫൻസ് ഫോഴ്‌സും (എസ്‌സിഡിഎഫ്) സ്ഥലത്തെത്തി  ഫ്ലാറ്റിൽ നിന്ന് നിരവധി പേരെ രക്ഷപ്പെടുത്തി. വിശദവിവരങ്ങൾ പുറത്ത് വന്നിട്ടില്ല. കൂടുതൽ പേർക്ക് അപകടം സംഭവിച്ചിട്ടുണ്ടോ എന്നും വ്യക്തതയില്ല.

ഇന്ന് രാവിലെ അയൽവാസികളാണ് ഫ്ളാറ്റിൽ തീ പടർന്നത് കണ്ടത്. ഉടൻതന്നെ സുരക്ഷാ വിഭാഗത്തെ അറിയിച്ചു.


Previous Post Next Post