വ്യാ​ജ വി​സ സ്റ്റാ​മ്പി​ങ് : കുവെെറ്റിൽ ച​തി​യി​ൽ​പെ​ട്ട് നിര​വ​ധി പേ​ർ

 


കുവെെറ്റ്: കുവെെറ്റിൽ എംപ്ലോയ്മെന്റ് റസിഡൻറ്സ് വിസ സ്റ്റാമ്പിങ് വ്യാജമായി നടത്തുന്നതായി പരാതി. ഇത്തരത്തിൽ വ്യാജമായി റസിഡൻറ്സ് വിസ സ്റ്റാമ്പിങ് ചെയ്യുന്നതിലൂടെ ചതിയിൽപ്പെട്ടത് നിരവധി പേർ ആണ്. കോൺസുലേറ്റ് അറിയാതെ ട്രാവൽ ഏജൻസികൾ വ്യാജ സ്റ്റാമ്പിങ് നടത്തി നൽക്കുന്നുണ്ട്. ഇത്തരത്തിലുള്ള വിസയിലെത്തിയ നിരവധി പേർ കഴിഞ്ഞ ദിവസം വന്ന വിമാനത്തിൽ തന്നെ നാട്ടിലേക്ക് പോകേണ്ടി വന്നു. കുവെെറ്റിലേക്ക് എത്തിയ ഇവർക്ക് കുവെെറ്റിൽ ഇറങ്ങാൻ സാധിച്ചില്ല. അതേ വിമാനത്തിൽ തന്നെ തിരിച്ച് പോയി. കോൺസുലേറ്റിൽ വിസ സ്റ്റാമ്പിങ്ങിന് കാലതാമസം നേരിടുന്നുണ്ട്. ഇത് മുതലാക്കിയാാണ് വിസ സ്റ്റാമ്പിങ്ങ് വ്യാജമായി ചെയ്തു കൊടുക്കുന്ന സംഘങ്ങൾ പുറത്തിറങ്ങിയിരിക്കുന്നത്. ഇന്ത്യയിലെ കുവൈറ്റ് കോൺസുലേറ്റിൽ വിസ സ്റ്റാമ്പിങ്ങിന് ചെയ്യുന്നതിന് മാസങ്ങൾ ആണ് കാലതാമസം വരുന്നത് എന്നാണ് റിപ്പോർട്ട്. എട്ട് പ്രവർത്തി ദിവസത്തിനുള്ളിൽ ചെയ്യേണ്ട കാര്യങ്ങൾ ആണ് ഇത്രയും കാലതാമസം വരുന്നത്. നിരവധി പേർ ഇത്തരത്തിൽ വ്യാജ രേഖകൾ ചമച്ച് കുവെെറ്റിൽ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇത്തരത്തിലുള്ള റിപ്പോർട്ട് കിട്ടിയ സാഹചര്യത്തിൽ ആണ് പരിശോധന ശക്തമാക്കാൻ കുവെെറ്റ് തീരുമാനിച്ചത്. കുവെെറ്റ് അധികൃതർ സൂക്ഷ്മമായി ഇക്കാര്യങ്ങൾ നിരീക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 9,000 മുതൽ 20,000 രൂപ വരെ വാങ്ങിയാണ് ട്രാവൽ ഏജൻസികൾ വിസ സ്റ്റാമ്പിങ്ങിന് നടത്തുന്നത്. സോഷ്യൽ മീഡിയയിൽ വിസ സ്റ്റാമ്പിങ്ങ് ചെയ്യുന്നത് സംബന്ധിച്ച് നിരവധി പരസ്യങ്ങൾ എത്തിയിട്ടുണ്ട്. കുവെെറ്റിലേക്ക് വരുന്നവർ ഈ വിസ സ്റ്റാമ്പിങ്ങ് ഒറിജിനലാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ചെയ്യുക. അംഗീകൃത ഏജൻസികളെ ആശ്രയിച്ച് മാത്രം ഇത്തര കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. ഇല്ലെങ്കിൽ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിക്കാതെ വലിയ പ്രയാസം അനുഭവിക്കേണ്ടി വരും.

Previous Post Next Post