റോഡ് മുറിച്ച്‌ കടക്കവേ വാഹനമിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കൊച്ചി: കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ത്ഥിനി അങ്കമാലിയില്‍ മിനി ലോറിയിടിച്ച്‌ മരിച്ചു. വടകര സ്വദേശിനി അമേയ പ്രകാശാണ് മരിച്ചത്.

കാലടി യൂണിവേഴ്സിറ്റി കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ബസ് കയറാനായി റോഡ് മുറിച്ച്‌ കടക്കുമ്പോഴാണ് അപകടം സംഭവിച്ചത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി.
Previous Post Next Post