ഒമാന്‍ സ്വദേശിയെ മര്‍ദിക്കുന്ന വീഡിയോ വൈറലായി; പ്രവാസി അറസ്റ്റില്‍


മസ്‍കത്ത്: ഒമാനില്‍ സ്വദേശിയ മര്‍ദിച്ച കുറ്റത്തിന് പ്രവാസിയെ പൊലീസ് അറസ്റ്റ് ചെയ്‍ത. മര്‍ദന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ ഇവ പൊലീസിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു. പിന്നാലെയാണ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നത്.ഒരു ഒമാന്‍ പൗരനെ പ്രവാസി മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ കണ്ടുവെന്നും തുടര്‍ന്ന് പ്രവാസിയെ അറസ്റ്റ് ചെയ്‍തെന്നുമാണ് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയിലുള്ളത്. പ്രതിക്കെതിരെ തുടര്‍ നിയമ നടപടികള്‍ സ്വീകരിച്ചുവരുന്നതായും പൊലീസ് അറിയിച്ചിട്ടുണ്ട്. പിടിയിലായ പ്രവാസിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടില്ല.

Previous Post Next Post