യുഎഇയ്ക്ക് പുതിയ പ്രസിഡന്‍റ്


ദുബായ്: യുഎഇയ്ക്ക് പുതിയ പ്രസിഡന്റ്. ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാനെയാണ് യുഎഇയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തത്. യുഎഇയുടെ മൂന്നാമത്തെ പ്രസിഡന്റാണ് മുഹമ്മദ് ബിന്‍ സയീദ്. അന്തരിച്ച ഖലീഫ ബിന്‍ സയീദ് അല്‍ നഹ്യാന്റെ സഹോദരനാണ് പുതിയ പ്രസിഡന്റ്. മെയ് 13 നാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അന്തരിച്ചത്. 74 വയസായിരുന്നു. 2004 നവംബര്‍ 3 മുതല്‍ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. പ്രഥമ യുഎഇ പ്രസിഡന്റും രാഷ്ട്ര പിതാവും ആയിരുന്നു ഷെയ്ഖ് ഖലീഫ ബിന്‍ സായിദ്. ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ രണ്ടാമത്തെ പ്രസിഡന്റായിരുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്സ് സായുധ സേനയുടെ കമാന്‍ഡറും സൂപ്രീം പെട്രോളിയം കൗണ്‍സിലിന്റെ ചെയര്‍മാനുമായിരുന്നു ഇദ്ദേഹം. 1948ല്‍ ആണ് അദ്ദേഹം ജനിച്ചത്. അബുദാബിയിലെ 16-ാമത് ഭരണാധികാരിയുമായിരുന്നു ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍. രാഷ്ട്ര സ്ഥാപകന്‍ ആയിരുന്ന സായിദിന്റെ മൂത്ത മകന്‍ ആണ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍. അബുദാബിയിലെ വികസനത്തിന് വലിയ പങ്കുവഹിച്ച വ്യക്തിയാണ് ഇദ്ദേഹം. യുഎഇ ഫെഡറല്‍ ഭരണകൂടത്തിലും അബുദാബി എമിറേറ്റിലും ഒട്ടേറെ ഭരണപരമായ പുരോഗമന മാറ്റങ്ങള്‍ ഇദ്ദേഹം കൊണ്ടുവന്നിരുന്നു. രാജ്യത്തെ വലിയ കുതിപ്പിലേക്ക് കൊണ്ട് പോകാന്‍ വേണ്ടി വലിയ തീരുമാനങ്ങള്‍ അദ്ദേഹം എടുത്തിട്ടുണ്ട്. ലോകമെമ്പാടുമുള്ള പല ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങള്‍ക്ക് തങ്ങളുടെ സ്വന്തം നാട് പോലെ ജീവിക്കാന്‍ അവസരം ഒരുക്കിയ ഭരണാധികാരിയാണ് വിടപറഞ്ഞിരിക്കുന്നത്.


Previous Post Next Post