മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി; ഒമാനില്‍ പിടികൂടിയത് വന്‍ ലഹരിമരുന്ന് ശേഖരം


മസ്‌കറ്റ്: ഒമാനിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തു. ഖാട്ട് എന്ന ലഹരിമരുന്നിന്റെ  2,000  പാക്കറ്റുകളിലേറെ് റോയല്‍ ഒമാന്‍ പൊലീസ് പിടികൂടിയത്. കോസ്്റ്റ് ഗാര്‍ഡ് പൊലീസും ലഹരിമരുന്ന് വിരുദ്ധ വിഭാഗവും സഹകരിച്ച് ദോഫാര്‍ ഗവര്‍ണറേറ്റിലെ പൊലീസിന്റെ നേതൃത്വത്തിലാണ് ലഹരിമരുന്ന് കടത്ത് പരാജയപ്പെടുത്തിയത്.  സമുദ്രമാര്‍ഗമാണ് നാല് നുഴഞ്ഞുകയറ്റക്കാര്‍ 2,000 പാക്കറ്റ് ഖാട്ട് ഒമാനിലേക്ക് കടത്താന്‍ ശ്രമിച്ചത്. ഇവരെ പിടികൂടി. അറസ്റ്റിലായവര്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

 

Previous Post Next Post