സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം ഊർജിതമാക്കും പുതിയ പദ്ധതിയുമായി യുഎഇ


യുഎഇ: സ്വദേശിവത്കരണം സ്വകാര്യ മേഖലയിൽ ശക്തമാക്കാൻ പുതിയ പദ്ധതിയുമായി ദുബായ് രംഗത്ത്. വർഷത്തിൽ 2% സ്വദേശിവൽക്കരണം നടപ്പാലാക്കുകയാണ് ഇപ്പോൾ ലക്ഷ്യം വെക്കുന്നത്. ഇതിലൂടെ 2026 ആകുമ്പോഴേക്കും 10 ശതമാനം ആക്കി ഉയർത്തുകയാണ് ലക്ഷ്യം. ഘട്ടം ഘട്ടമായി ആണ് സ്വദേശിവത്കരണം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. 50 പേരിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ആദ്യഘട്ടത്തിൽ വിദഗ്ധ ജോലികളിൽ 2% സ്വദേശിവത്കരിക്കാൻ ആണ് മന്ത്രിസഭാ തീരുമാനം. യുഎഇ പുതുതായി നടപ്പാലാക്കുന്ന സ്വദേശിവൽക്കരണവുമായി സഹകരിക്കുന്ന സ്വകാര്യ മേഖലയ്ക്ക് സാമ്പത്തിക സഹായവും യുഎഇ വാഗ്ദാനം ചെയ്തിട്ടുണ്ട്. യുഎഇ വൈസ് പ്രസി‍ഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. സ്വകാര്യ മേഖലയിൽ ‍ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 2% നിന്ന് 10% ആക്കി ഉയർത്തുന്നതിനുള്ള മറ്റൊരു പദ്ധതി കഴിഞ്ഞ വർഷം യുഎഇ പ്രഖ്യാപിച്ചിരുന്നു. യുഎഇയെ കൂടാതെ ഒമാൻ , കുവെെറ്റ്, സൗദി ഉൾപ്പടെയുള്ള രാജ്യങ്ങളിലും ഇപ്പോൾ സ്വദേശിവത്കരണം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ ഉൾപ്പടെയുള്ള പ്രവാസി സമൂഹത്തെ ഇത് വലിയ രീതിയിൽ ബാധിക്കും. കൊവിഡ് മഹാമാരിക്ക് ശേഷം പ്രവാസികൾ അനുഭവിക്കാൻ പോകുന്ന മറ്റൊരു പ്രധാനപ്പെട്ട പ്രശ്നം ആയിരിക്കും ഇത്. കൂടുതൽ സ്വദേശിവത്കരണം വരുന്നതോടെ രാജ്യത്തെ നല്ലൊരു ശതമാനം സ്വദേശികൾക്കും തൊഴിൽ നൽകാൻ ഇതിലൂടെ സാധിക്കും. വലിയ മുന്നോറ്റം ആണ് യുഎഇ ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ജീവനക്കാർ തൊഴിൽരഹിതരായാൽ സംരക്ഷണം നൽക്കുന്നതിന് വേണ്ടി പുതിയ ഇൻഷുറൻസ് പദ്ധതി യു.എ.ഇയിൽ എത്തിയിട്ടുണ്ട്. പെട്ടെന്ന് ജോലി നഷ്ടപ്പെട്ടാൽ നിശ്ചിതകാലത്തേക്ക് ഒരു തുക സ്ഥിരമായി നൽകുന്നതാണ് ഈ സ്‌കീം ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന യുഎഇ മന്ത്രിസഭാ യോഗത്തിൽ ആണ് ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുത്തത്. തൊഴിൽ വിപണിയിൽ മത്സരക്ഷമത വർധിപ്പിക്കുക, തൊഴിലാളികളെ സംരക്ഷിക്കുക, സ്ഥിരമായ ഒരു തൊഴിൽ അന്തരീക്ഷ സൃഷ്ടിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. എന്നാൽ പദ്ധതിയെ കുറിച്ചുള്ള മറ്റുവിവരങ്ങൾ ഒന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Previous Post Next Post