കുവെെറ്റ്: 10 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് എല്ലാത്തരം വിസകളും നിഷേധിക്കാനുള്ള ശുപാര്‍ശ കുവെെറ്റ് ആഭ്യന്തര മന്ത്രാലയം പരിശോധിക്കുന്നു. ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളും മറ്റു മൂന്ന് രാജ്യങ്ങളും ആണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. കുവെെറ്റ് മാധ്യമങ്ങൾ ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. വിസകൾ നിരോധിക്കാൻ തീരുമാനിച്ചിരിക്കുന്ന രാജ്യങ്ങളിൽ കുവെെറ്റിന് എംബസികളില്ലാത്തതാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഘാന, കാമറൂണ്‍ , മഡഗാസ്‍കര്‍, ബെനിന്‍, കോംഗോ,ഐവറികോസ്റ്റ്, മാലി, എന്നിവയാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍. ഈ രാജ്യത്ത് നിന്നുള്ള ആയിരകണക്കിന് ആളുകൾ കുവെെറ്റിൽ ജോലി ചെയ്യുന്നുണ്ട്. ഇവരെ നാട് കടത്തുകയോ പുറത്താക്കുകയോ ചെയ്യുമ്പോൾ വലിയ പ്രശ്നങ്ങൾ കുവെെറ്റ് നേരിടും. അതുകൊണ്ട് തന്നെ വളരെ അധികം സമയം എടുത്താണ് ഇവരെ പറഞ്ഞുവിടേണ്ടി വരുകയെന്നാണ് ഇപ്പോൾ വിലയിരുത്തുന്നത്. സാധാരണ കുവെെറ്റിൽ നിന്നും പ്രവാസികളെ നാട് കടത്തുന്നത് പൊതുമര്യാദകളുടെ ലംഘനം നടത്തുമ്പോൾ അല്ലെങ്കിൽ താമസ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ പിടിയിൽ ആകുകയാണെങ്കിൽ നാട് കടത്തും. കൂടാതെ കോടതികളിലെ കേസുകളുടെ വിധിയുടെ അടിസ്ഥാനത്തിൽ, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ സംഭവങ്ങൾ കണ്ടെത്തുകയാണെങ്കിൽ ആണ് പ്രവാസികളെ നാടുകടത്തുന്നത്.
ഈ രാജ്യങ്ങളുടെ പട്ടികയിൽ കുവെെറ്റ് എംബസികളില്ലാത്തതിനാല്‍ ഇത്തരം നടപടികള്‍ സങ്കീര്‍ണമാവുന്നുവെന്നാണ് വലിയ പ്രശ്നമായി നിൽക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്നുള്ളവർ പിടിയിലാകുമ്പോൾ പാസ്‍പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ നശിപ്പിച്ച് കളയുന്ന സംഭവങ്ങളും കുവെെറ്റിൽ നടക്കുന്നുണ്ട്. പലപ്പോഴും പൗരത്വം കണ്ടെത്താനുള്ള മാർഗം ഇല്ലാത്തതിനാൽ വലിയ തലവേദയാണ് അധികൃതർക്ക് ഉണ്ടാക്കുന്നത്. ഈ സാഹചര്യത്തിലാണ് എല്ലാത്തരം വിസകളും ആ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നിക്ഷേധിക്കാൻ കുവെെറ്റ് തീരുമാനിച്ചതെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.