തിരുവനന്തപുരം: വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു. ആറ്റിങ്ങല്‍ മാമത്ത് ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിച്ചായിരുന്നു അപകടം.
മണികണ്‌ഠേശ്വരം സ്വദേശി പ്രകാശ് (50) മകന്‍ ശിവദേവ് (12) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയ്ക്ക് മാമം പെട്രോള്‍ പമ്പിന് സമീപം വെച്ചാണ് അപകടം ഉണ്ടായത്.