വൈക്കം : വൈക്കത്ത് മാങ്ങപറിക്കുന്നതിനിടയിൽ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു.വൈക്കം പള്ളിപ്രത്തുശേരി സ്വദേശി പുരുഷോത്തമൻ നായർ (കുഞ്ഞു മണി 60 ) ആണ് മരിച്ചത്. ഇരുമ്പുതോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടയിലാണ്
വൈദ്യുതാഘാതമേറ്റത്.
വൈകിട്ട് നാലരയോടെയായിരുന്നു അപകടം. വഴിയാത്രക്കാർ വൈദ്യുതി ലൈനിൽ നിന്ന് തീയാളുന്നത് കണ്ട് ഓടിക്കൂടിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഉടൻ കെഎസ്ഇബി അധികൃതരെ വിവരമറിയിച്ച് വൈദ്യുതി വിച്ഛേദിച്ചു.
മാവിന് സമീപത്തെ മറ്റൊരു മരത്തിൽ കയറി നിന്ന് മാങ്ങാ പറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഫയർ ഫോഴ്സും പോലിസും നാട്ടുകാരും ചേർന്നാണ് മൃതദേഹം താഴെ ഇറക്കിയത്.
വർഷങ്ങളായി മണ്ണത്താനത്ത് വർക്ക്ഷോപ്പ് നടത്തിവരികയാണ് മരിച്ച പുരുഷോത്തമൻ നായർ.