ചിറയിൻകീഴ് പെരുങ്കുഴിയിൽ മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ട് മർദ്ദനമേറ്റയാൾ മരിച്ചു.




ചിറയിൻകീഴ് പെരുങ്കുഴിയിൽ മോഷണക്കുറ്റം ആരോപിച്ച് മധ്യവയസ്കനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി. മർദ്ദനമേറ്റ ആൾ ദിവസങ്ങൾക്ക് ശേഷം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. വേങ്ങോട് സ്വദേശി തുളസി എന്ന് വിളിക്കുന്ന ചന്ദ്രൻ (50 )ആണ് മരണപ്പെട്ടത്.

കഴിഞ്ഞ മാസം 28 ആം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിറയിൻകീഴ് പെരുങ്കുഴിക്ക് സമീപത്തെ ഒരു വീട്ടിൽ നിന്ന് പാത്രങ്ങൾ മോഷ്ടിച്ചു എന്ന് ആരോപിച്ചു ചിലർ ചന്ദ്രനെ തടഞ്ഞുവെക്കുകയും കെട്ടിയിടുകയും ചെയ്തു. ഇവർ പിന്നീട് പോലീസിനെ അറിയിച്ചത് തുടർന്ന് ചിറയിൻകീഴ് പോലീസെത്തി ചന്ദ്രനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.  സ്റ്റേഷനിൽ എത്തുമ്പോഴേക്കും ചന്ദ്രൻ അവശനിലയിൽ ആയിരുന്നതായി പറയപ്പെടുന്നു. പിന്നീട് പോലീസ് ചന്ദ്രനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും അവിടെനിന്നും മെഡിക്കൽ പരിശോധന പൂർത്തിയാക്കുകയും ചെയ്തു.
Previous Post Next Post