കോഴിക്കോട്: ഗായകൻ മനോജ് കുമാർ ആനക്കുളം അന്തരിച്ചു. 49 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കുറച്ചു നാളുകളായി ഉദര രോഗത്തിന് ചികിത്സയിലായിരുന്നു. കോഴിക്കോട് ഒടുമ്പ്ര സ്വദേശിയാണ്.
ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിൻ്റെ ഗാനങ്ങൾ ആലപിച്ച് പ്രശസ്തനായ മനോജ് കുമാർ ജൂനിയർ എസ് പി ബി എന്ന അപരനാമത്തിലാണ് സംഗീതാസ്വാദകർക്കിടയിൽ അറിയപ്പെട്ടിരുന്നത്. എസ്പിബിയോടൊപ്പം വേദിയിൽ അദ്ദേഹം ഗാനം ആലപിച്ചിട്ടുമുണ്ട്.
കഴിഞ്ഞ ഒരു വർഷത്തിനിടെ എസ്പിബിയുടെ സ്മരണാർത്ഥം നടത്തിയ ഒട്ടനവധി പരിപാടികളിൽ മനോജ് കുമാർ പാടിയിരുന്നു. ശ്രീലതയാണ് ഭാര്യ. മകൻ അർജുൻ.