കാബൂൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂകന്പത്തിൽ 250 പേർ മരിച്ചു. ബുധനാഴ്ച രാവിലെ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് അനുഭവപ്പെട്ടത്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പാക്കിസ്ഥാന്റെ ചില ഭാഗങ്ങളിലും ഭൂകന്പം അനുഭവപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലാണ് ഭൂകന്പം കൂടുതൽ നാശം വിതച്ചത്. അഫ്ഗാനിസ്ഥാനിലെ കിഴക്കൻ പ്രവിശ്യകളായ നംഗർഹാർ, ഖോസ്റ്റ് എന്നിവിടങ്ങളിലും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി കെട്ടിടങ്ങൾ തകർന്നതായാണ് വിവരം.