ബെംഗളൂരു: കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ എസി ബസ് ചരക്ക് വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 6 പേര്‍ മരിക്കുകയും 16 പേക്ക് ര്‍ പരിക്കേൽക്കുകയും ചെയ്തു. ഗോവയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ബസാണ് കര്‍ണാടകയിലെ അപകടത്തില്‍പ്പെട്ടത്. 50 മീറ്റര്‍ ഉയരമുള്ള പാലത്തില്‍ നിന്ന് ബസ് വീഴുകയും ഇന്ധന ടാങ്കിന്റെ ചോര്‍ച്ച കാരണം ബസിന് തീപിടിക്കുകയുമായിരുന്നു. ബസില്‍ ആകെ 32 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 6 പേര്‍ പൊള്ളലേറ്റു മരിക്കുകയും 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ബസിന്റെ ഡ്രൈവറും ക്ലീനറും നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്.
കർണാടക കയിൽ ടൂറിസ്റ്റ് ബസ് ചരക്ക് ലോറിയുമായി കൂട്ടിയിടിച്ചു കത്തിനശിച്ചു: ആറ് പേർ മരിച്ചു
ജോവാൻ മധുമല
0
Tags
Top Stories