ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ശിവസേന എംഎല്‍എമാര്‍ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വിമത നീക്കം തുടങ്ങിയിരിക്കെ കോണ്‍ഗ്രസിലും ആശങ്ക. അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരെ കാണാനില്ല എന്നാണ് വിവരം. ഇവരെ നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം ഫോണില്‍ വിളിച്ചെങ്കിലും കിട്ടുന്നില്ലെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിസന്ധിയുടെ ആഴം മനസിലാക്കി ഹൈക്കമാന്റ് വേഗത്തില്‍ ഇടപെട്ടു. മുതിര്‍ന്ന നേതാവ് കമല്‍നാഥിനെ മഹാരാഷ്ട്രയിലേക്ക് നിയോഗിച്ചു. പ്രത്യേക സാഹചര്യത്തില്‍ പ്രതിസന്ധി തരണം ചെയ്യുക എന്നതാണ് കമല്‍നാഥിന്റെ ദൗത്യം. അദ്ദേഹം ശരദ് പവാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്തും.