ദേശീയ രാഷ്ട്രീയത്തെ ഞെട്ടിച്ച് എൻഡിഎ യുടെ പ്രഖ്യാപനം; ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപതി മുർമു എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി





ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തെ അത്ഭുതപ്പെടുത്തി വീണ്ടും ബിജെപി. ആദിവാസി വിഭാഗത്തിൽ നിന്നുള്ള ഒരു വനിതയെ ആണ്  എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. 

ഝാര്‍ഖണ്ട് മുന്‍ ഗവര്‍ണറും ഒഡീഷ മുന്‍ മന്ത്രിയുമായിരുന്ന ദ്രൗപതി മുര്‍മു ആണ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി.  20 പേരുകള്‍ ചര്‍ച്ചയായതില്‍ നിന്നാണ് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ദ്രൗപതി മുര്‍മുവിനെ തെരഞ്ഞെടുത്തത്.
1958 ജൂണ്‍ 20ന് ഒഡിഷയിലെ ബൈഡപ്പോസി ഗ്രാമത്തിലായിരുന്നു ദ്രൗപതി മുര്‍മുവിന്‍റെ ജനനം. സന്താള്‍ വശജയാണ് ദ്രൗപദി. ഝാര്‍ഖണ്ടിന്‍റെ ആദ്യ വനിതാ ഗവര്‍ണറായിരുന്നു ദ്രൗപതി മുര്‍മു. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഗവര്‍ണറായ ആദ്യ ആദിവാസി വനിത എന്ന നേട്ടവും ദ്രൗപദിക്കാണ്.

ഒഡീഷ മുന്‍ മന്ത്രിയാണ് ദ്രൗപതി മുര്‍മു. ഒഡീഷയില്‍ 2000 മുതല്‍ 2004 വരെയുള്ള കാലയളവില്‍ വാണിജ്യ-ഗതാഗത വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവ കൈകാര്യം ചെയ്‌തു. മികച്ച എം എല്‍ എയ്ക്കുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവ് പരേതനായ ശ്യാം ചരണ്‍ മുര്‍മു.
Previous Post Next Post