ബഹിരാകാശ മേഖലയിൽ തൊഴിൽ തേടുന്ന പുതിയ പദ്ധതി; ബിരുദധാരികളെ ലക്ഷ്യമിട്ട് സൗദി ബഹിരാകാശ കമ്മിഷൻ പരിശീലന സംരംഭം

 


സൗദി: ബഹിരാകാശ മേഖലയിൽ തൊഴിൽ തേടുന്നവരെ ലക്ഷ്യമിട്ട് സൗദി. പുതിയ ബിരുദധാരികളെ ആണ് സൗദി ബഹിരാകാശ കമ്മിഷൻ പരിശീലന സംരംഭം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ബഹിരാകാശ മേഖലയിൽ ദേശീയ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള എസ്എസ്‌സിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം. മദാർ പ്രോഗ്രാമിന്റെ ഭാഗമായി വിവിധ പദ്ധതികൾ ആണ് ഉണ്ടാക്കിയിരിക്കുന്നത്. ശാസ്ത്ര സ്പെഷാലിറ്റികളിൽ നിന്നുള്ളവർക്ക് ആണ് പദ്ധതികൾ ഉൾപെടുത്തിരിക്കുന്നത്. 1,000 പുരുഷന്മാർക്കും വനിതകൾക്കും പ്രായോഗികവുമായ കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ മേഖലയിൽ എങ്ങനെ കൂടുതൽ വികസനം കൊണ്ടുവാരം എന്ന കാര്യത്തെ കുറിച്ച് ചർച്ച നടത്തുന്നുണ്ട്.  എസ്എസ്‌സി ചെയർമാൻ അബ്ദുല്ല അൽ സ്വാഹ യുഎസ് ബഹിരാകാശ കമ്പനികളുടെ തലവന്മാരുമായി അടുത്തിടെ ചർച്ച നടത്തിയിരുന്നു. സാങ്കേതികവിദ്യയിലൂടെ ഈ മേഖലയിൽ വലിയ രീതിയിൽ കൈമാറ്റത്തെക്കുറിച്ച് ചർച്ച നടത്തിയിരുന്നു. ഈ മേഖലയിലെ സംയുക്ത കഴിവുകൾ വർധിപ്പിക്കുന്നതിനെക്കുറിച്ചും വലിയ ചർച്ചകൾ ആണ് നടന്നത്. സൗദി വിഷൻ 2030ന്റെ ഭാഗമായി വലിയ പദ്ധതികൾ ആണ് തയ്യാറാക്കുന്നത്. ഈ ലക്ഷ്യം കെെവരിക്കുന്നതിന്റെ ഭാഗമായാണ് ബഹിരാകാശ മേഖലയിൽ തൊഴിൽ തേടുന്നവരെ ലക്ഷ്യമിട്ട് ഇത്തരത്തിലൊരു പദ്ധതികളുമായി എത്തിയിരിക്കുന്നത്. ബഹിരാകാശ പേടക വിക്ഷേപണ മേഖലയിൽ വലിയ രീതിയിലുള്ള സഹകരണം, ബഹിരാകാശ ടൂറിസം മേഖലയിൽ വലിയ രീതിയിലുള്ള സംഭാവന നൽകുക എന്നിവയെല്ലാം ഇതിന്റെ ഭാഗമായി നടക്കും. ഇതിന് വേണ്ടി വലിയ രീതിയിലുള്ള പദ്ധതികൾ ആണ് സൗദി തയ്യാറാക്കിയിരിക്കുന്നത്.

Previous Post Next Post