കൊച്ചി: സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന്‍ അഡ്വ. ആര്‍ കൃഷ്ണരാജിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ അപകീര്‍ത്തിപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടതിന് മതനിന്ദ ആരോപിച്ചാണ് കേസെടുത്തത്. കൃഷ്ണരാജിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് ഇസ്ലാം മതവിശ്വാസികളെ അവഹേളിക്കുന്നതാണെന്നാണ് കണ്ടെത്തിയത്.
294എ എന്ന ജാമ്യമില്ലാ വകുപ്പാണ് കൃഷ്ണരാജിനെതിരെ ചുമത്തിയിരിക്കുന്നത്. തൃശ്ശൂര്‍ സ്വദേശിയായ അഭിഭാഷകന്‍ അനൂപ് വി ആര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. മതചിഹ്നങ്ങളും വേഷവും ധരിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ഓടിച്ചുവെന്ന് തെറ്റിദ്ധാരണ പരത്തുന്ന ഫോട്ടോയാണ് കൃഷ്ണരാജ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.