പബ്ജിക്ക് അടിമ, 'ധൂം' കണ്ട് ജാക്കറ്റും കയ്യുറയും ധരിച്ച് കവർച്ചയ്‍ക്കെത്തി; പെട്രോൾ പമ്പിലെ മോഷ്ടാവ് മുൻ ജീവനക്കാരൻ


കോഴിക്കോട് :  കോഴിക്കോട് നഗരത്തിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് മർദിച്ച് പണം കവർന്ന കേസിലെ പ്രതിയെ മൂന്നാംപക്കം പോലീസ് വലയിലാക്കി. മലപ്പുറം എടപ്പാൾ കാലടി സ്വദേശി മുള്ളമടക്കൽ സാദിഖി (22) നെയാണ് മെഡിക്കൽ കോളേജ് അസിസ്റ്റൻ്റ് കമ്മീഷണർ കെ സുദർശനും കോഴിക്കോട് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേർന്ന് പിടികൂടിയത്. വ്യാഴാഴ്ച പുലർച്ചെ 1.40 ന് മാവൂർ റോഡിൽ കോട്ടൂളിയിലെ നോബിൾ പെട്രോൾ പമ്പിലായിരുന്നു സംഭവം. മുളകുപൊടി വിതറിയ ശേഷം ജീവനക്കാരനായ വെള്ളിപ്പറമ്പ് സ്വദേശി മുഹമ്മദ് റാഫിയെ കെട്ടിയിട്ട് മർദിച്ച് അരലക്ഷം രൂപ കവരുകയായിരുന്നു.

Previous Post Next Post