രണ്ടാഴ്ച കൊണ്ട് കൊവിഡ് കേസുകള്‍ ഇരട്ടി; യുഎഇയിലെ ഗ്രീന്‍ പാസിനുള്ള നിബന്ധനകളില്‍ നാളെ മുതല്‍ മാറ്റം

 


യുഎഇ: കൊവിഡ് കേസുകൾ യുഎഇയിൽ കൂടുതൽ ആണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ആ3ഴ്ചയിലെ കണക്കുകൾ പരിശോധിക്കുമ്പോൾ കേസുകൾ രണ്ടിരട്ടിയായി വർധിച്ചിട്ടുണ്ട്. ആയിരത്തിന് മുകളില്‍ ആണ് ഒരോ ദിവസവും റിപ്പോർട്ട് ചെയ്യുന്ന കേസുകൾ. മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 1,319 പേര്‍ക്കാണ്. ഇതോടെ നിബന്ധനകളും കർഷനമാക്കാൻ ആണ് യുഎഇ തീരുമാനിച്ചിരിക്കുന്നത്. അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനിലെ ഗ്രീന്‍ പാസിന് ആവശ്യമായ കൊവിഡ് പരിശോധനയുടെ കാലാവധി കുറച്ചു. 30 ദിവസം ആണ് ആപ്പിലെ കാലാവധി എങ്കിൽ ഇത് 14 ദിവസമാക്കിയാണ് കുറച്ചിരിക്കുന്നത്. ഇന്നലെയാണ് ഇതുസംബന്ധിച്ച അറിയിപ്പ് അധികൃതർ പുറത്തുവിട്ടത്. അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ പാസ് ലഭിക്കുന്നതിന് വേണ്ടി 30 ദിവസത്തിലൊരിക്കലായിരുന്നു കൊവിഡ് പരിശോധന നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ അത് 14 ദിവസത്തിലൊരിക്കല്‍ പരിശോധന നടത്തണം. വലിയ രീതിയിൽ കൊവിഡ് കേസുകൾ യുഎഇയിൽ വർധിച്ച് വന്ന സാഹചര്യത്തിൽ ആണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യുഎഇ രംഗത്തെത്തിയിരിക്കുന്നത്.

ഇപ്പോൾ പുറത്തിറക്കിയ നിബന്ധന ജൂണ്‍ 15 ബുധനാഴ്ച മുതൽ രാജ്യത്ത് പ്രാബല്യത്തില്‍ വരും. വാർത്ത സമ്മേളനത്തിലൂടെയാണ് ഇക്കാര്യങ്ങൾ അധികൃതർ അറിയിച്ചത്. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ജൂണ്‍ 20 തിങ്കളാഴ്ച മുതൽ പുതിയ തീരുമാനം നടപ്പിലാകും. അബുദാബിയിലെ പല പൊതുസ്ഥാപനങ്ങളിലും പ്രവേശിക്കാന്‍ അല്‍ ഹുസ്ന്‍ ആപ്ലിക്കേഷനിലെ ഗ്രീന്‍ സ്റ്റാറ്റസ് ആവശ്യമാണ്.
കൊവി‍ഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന അത്ര തന്നെ രോഗമുക്തി നേടുന്നുണ്ട്. കൊവിഡ് രേഗികളുടെ എണ്ണം കൂടിയെങ്കിലും കൊവിഡ് രോഗം ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്യുന്നത് കുറവാണ്. ഇന്നലെയും രാജ്യത്ത് കൊവിഡ് മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Previous Post Next Post