കൊച്ചി: നടൻ ഷമ്മി തിലകനെ മലയാള താരസംഘടനയായ അമ്മയിൽ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടർന്നാണ് നടപടി. അച്ചടക്കസമിതിക്ക് ഷമ്മി വിശദീകരണം നൽകിയിരുന്നില്ല. ഞായറാഴ്ച കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണു തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മി തിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു അത് പിന്നീട് വലിയ വിഷയമായി. തുടര്‍ന്ന് ദൃശ്യങ്ങള്‍ ചിത്രീകരിക്കാനുണ്ടായ സാഹചര്യം വിശദീകരിക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും നടന്‍ മറുപടി നല്‍കിയില്ല. ഇതേത്തുടര്‍ന്നാണ് പുറത്താക്കാന്‍ നടപടി സ്വീകരിച്ചത്.