ഉച്ച വിശ്രമ നിയമം ലംഘിച്ചാൽ കനത്ത പിഴയെന്ന് യുഎഇ


അബുദാബി: യുഎഇയില്‍ ഉച്ച വിശ്രമ നിയമം ലംഘിച്ചാൽ കനത്ത പിഴ. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെയാണ് ഉച്ചവിശ്രമം പ്രഖ്യാപിച്ചിരിക്കുന്നത്. നിര്‍മ്മാണ സ്ഥലങ്ങള്‍ ഉള്‍പ്പെടെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തുറസ്സായ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് ഉച്ചവിശ്രമം പ്രഖ്യാപിച്ചിരിക്കുന്നത്.തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാനും ഉയര്‍ന്ന താപനിലയില്‍ ജോലി ചെയ്യുന്നത് കൊണ്ടുണ്ടാകുന്ന അപകട സാധ്യതകൾ ഒഴിവാക്കുവാനുമാണ് ഇത്. നിയമം ലംഘിച്ചാൽ സ്ഥാപനങ്ങള്‍ക്ക് ഓരോ തൊഴിലാളികള്‍ക്കും 5,000 ദിര്‍ഹം വീതമാണ് പിഴ ചുമത്തുക. പരമാവധി 50,000 ദിര്‍ഹം വരെ പിഴ ഈടാക്കിയേക്കാം.

Previous Post Next Post