ദോഹ: ഖത്തറില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച സ്റ്റോര്‍ഹൗസ് കണ്ടെത്തി. ഇവിടെ നിന്ന് 1,400 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത ഉള്ളി പിടിച്ചെടുത്തു. ദോഹ മുന്‍സിപ്പല്‍ കണ്‍ട്രോള്‍ വിഭാഗത്തിലെ ഭക്ഷ്യസുരക്ഷാ നിയന്ത്രണ വിഭാഗം നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് സ്റ്റോര്‍ 30 ദിവസത്തേക്ക് അടച്ചിടാന്‍ അധികൃതര്‍ ഉത്തരവിട്ടു.