എന്തും പറയാൻ ഉള്ള ലൈസൻസ് ഉണ്ട് എന്ന് വിചാരിക്കുന്നവരാണിത്.
പ്രവാചക നിന്ദ നടത്തിയവർക്കെതിരെ ഈ രാജ്യത്തെ പ്രധാന ഭരണാധികാരികൾ എന്ത് നടപടിയാണ് സ്വീകരികരിച്ചത്.
എന്തുംപറയാം എന്നുള്ള നടപടിയിലേക്ക് വന്നാൽ കൈയും കെട്ടി നോക്കി നിൽക്കില്ല.
വിരട്ടൽ ഒക്കെ കയ്യിൽ വച്ചാൽ മതി.
കോട്ടയത്ത് കെ ജി ഒ എ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന ഉറപ്പുനൽകുന്ന മതനിരപേക്ഷതയ്ക്ക് പോറൽ ഏൽപ്പിക്കാൻ രാജ്യത്ത് ശ്രമം നടക്കുന്നു.
രാജ്യത്തിൻ്റെ ഐക്യം കാത്തു സൂക്ഷിക്കുന്നതിൽ പരമപ്രധാനമാണ് മതനിരപേക്ഷത എന്നിരിക്കെ ഇത് തകർക്കാൻ വേണ്ടി ഒരു പ്രത്യേക കൂട്ടർ ശ്രമം നടത്തുകയാണ്.
രാജ്യം മതാധിഷ്ഠിതമാകണം എന്ന് വിചാരിച്ചവരാണ് സംഘ പരിപാറും, ആർ എസ് എസും.
അവർ മതന്യൂനപക്ഷങ്ങളെ ആഭ്യന്തര ശത്രുക്കളായി കാണുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി