ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നിർദേശാനുസരണം ഗാന്ധിനഗർ പൊലീസ് സംഘമാണ് ഇയാളുടെ പരിശോധന നടത്തിയത്. നട്ടാശേരി പുത്തേട്ടുള്ള ബ്ലേഡ് ഇടപാടുകാരന്റെ വീട്ടിലാണ് പൊലീസ് സംഘം പരിശോധന നടത്തിയത്. ഇവിടെ നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്നും പണയത്തിന് എടുത്ത നാലു കാറുകളും, രണ്ടു ബൈക്കുകളും പിടിച്ചെടുത്തു.
പലിശയ്ക്കു പണം നൽകുന്നതിനായി കൈവശപ്പെടുത്തിയ രേഖകളും പൊലീസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നട്ടാശേരി പുത്തേട്ട് സ്വദേശിയ്‌ക്കെതിരെ കേസെടുത്തു.