“നാഗ്പൂരില്‍ നിന്ന് പറന്ന് ലോകം കാണൂ” ഹിന്ദുത്വ പ്രവര്‍ത്തകരെ ട്രോളി ഖത്തര്‍ എയർവേസ് പരസ്യം


ഡൽഹി :ഖത്തര്‍ എയര്‍വേയസ് ബഹിഷ്‌കരിക്കണമെന്ന ഇന്ത്യയിലെ ഹിന്ദുത്വ പ്രവര്‍ത്തകരുടെ ട്വിറ്റര്‍ പ്രചാരണത്തിനു പിന്നാലെ ഇന്ത്യയില്‍നിന്നുള്ള പ്രത്യേക പരസ്യവുമായി ഖത്തര്‍ എയര്‍വേയ്‌സ്. തങ്ങളുടെ നാലു പ്രതിവാര ഫ്‌ലൈറ്റുകളിലേതെങ്കിലും ഒന്നില്‍ നാഗ്പൂരില്‍നിന്ന് പറന്ന് ലോകം കാണൂ എന്ന ബാനര്‍ പരസ്യമാണ് ഖത്തര്‍ എയര്‍വേയ്‌സ് ഹോംപേജില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ലോകത്തിലെ 140 ലധികം സ്ഥലങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വയേസ് സര്‍വീസ്. ഇന്ത്യയില്‍നിന്നുള്ള നിങ്ങളുടെ അടുത്ത അവധിയില്‍, നീണ്ടുകിടക്കുന്ന വിശാലമായ ഇരിപ്പിടങ്ങളിലെ ഖത്തര്‍ എയര്‍വേയ്‌സിലെ ആഢംബര യാത്ര എന്നും ഓര്‍ക്കുന്നതായിരിക്കുമെന്നും പരസ്യം പറയുന്നു. ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ ഖത്തര്‍ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ രംഗത്തുവന്നപ്പോഴാണ് ഖത്തര്‍ എയര്‍വേയ്‌സ് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ഹിന്ദുത്വ പ്രവര്‍ത്തകര്‍ രംഗത്തുവന്നത്.

Previous Post Next Post