ഹൈദരാബാദ്: പോൺ വീഡിയോകളുടെ ഡൗൺലോഡിങ് കേന്ദ്രമായി സെക്കന്തരാബാദിലെ റെയിൽവെ സ്റ്റേഷനുകൾ. യാത്രക്കാർക്കായി നൽകുന്ന സൗജന്യ വൈഫൈ സൗകര്യം ഉപയോഗിച്ച് അശ്ലീല വീഡിയോ കാണുകയും ഡൗൺലോഡ് ചെയ്യപ്പെടുകയും ചെയ്യുന്നുണ്ടെന്ന് റെയിൽടെൽ വ്യക്തമാക്കി. സൗത്ത് സെൻട്രൽ റെയിൽവേയുടെ പരിധിയിൽവരുന്ന സെക്കന്തരാബാദ്, ഹൈദരാബാദ്, വിജയവാഡ, തിരുപ്പതി റെയിൽവെ സ്റ്റേഷനുകളിലാണ് സൗജന്യ വൈഫൈ വ്യാപകമായ രീതിയിൽ ദുരുപയോഗം ചെയ്യപ്പെടുന്നതെന്ന് അധികൃതരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. സെക്കന്തരാബാദിലെയും വിജയവാഡയിലെയും റെയിൽവെ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ സൗകര്യം ഉപയോഗിക്കുന്നാരിൽ 35 ശതമാനം ആളുകൾ അശ്ലീല ഉള്ളടക്കങ്ങളാണ് തെരയുന്നത്. ആളുകൾ അശ്ലീല ഉള്ളടക്കവുമായി ബന്ധപ്പെട്ട സൈറ്റുകൾ സന്ദർശിക്കുന്നുവെന്ന് പരിശോധനയിൽ വ്യക്തമായെന്ന് റെയിൽടെൽ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. "ആളുകൾ അശ്ലീല ഉള്ളടക്കവുമായി ബന്ധപ്പെട്ട സൈറ്റുകൾ പരിശോധിക്കാൻ വൈവൈ സൗകര്യം ഉപയോഗിക്കുന്നതായി മനസിലാക്കാൻ സാധിച്ചു. ബ്ലാക്ക്‌ലിസ്റ്റ് ചെയ്യാത്ത ചില വെബ്‌സൈറ്റുകളിൽ നിന്നാണ് ഡൗൺലോഡിങ് നടക്കുന്നത്" - എന്ന് അദ്ദേഹം പറഞ്ഞു. സ്റ്റേഷനുകളിൽ ആദ്യത്തെ 30 മിനിറ്റ് സൗജന്യ വൈഫൈ സൗകര്യമുണ്ട്. ഒരു ഉപയോക്താവ് 30 മിനിറ്റ് ഡേറ്റ ഉപയോഗിക്കുമ്പോൾ അതിൽ ഭൂരിഭാഗം ഡേറ്റയും ഉപയോഗിക്കുന്നത് പോൺ സൈറ്റുകൾ സന്ദർശിക്കാനാണ്. റെയിൽവെ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്യുന്ന രീതി വ്യാപകമാണ്. എന്നാൽ ആളുകളുടെ സ്വകാര്യ കാര്യമായതിനാൽ വിഷയത്തിൽ ഇടപെടലുകൾ നടത്തുന്നതിന് പരിധിയുണ്ടെന്നും ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞു. പോൺ സേർച്ച് ചെയ്യുന്നതിൽ മാത്രമല്ല സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷൻ ഒന്നാമതുള്ളത്. ഉപയോക്താക്കളുടെയും ഡാറ്റ ഉപഭോഗത്തിന്റെയും കാര്യത്തിൽ ഒന്നാം സ്ഥാനത്താണ് സ്റ്റേഷൻ. ഇന്ത്യയിലുടനീളമുള്ള 1,600ലധികം സ്റ്റേഷനുകളിൽ നാലാമതുമാണ് സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷൻ. 588 റെയിൽവെ സ്റ്റേഷനുകളിലേക്ക് ഇന്റർനെറ്റ് സേവനങ്ങൾ വ്യാപിപ്പിക്കാൻ അധികൃതർ തയ്യാറെടുക്കുന്നതിനിടെയാണ് അശ്ലീല ഉള്ളടക്കം ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നുവെന്ന വിവരം അധികൃതർ പുറത്തുവിട്ടത്. വൈവൈ മുഖേനെ സ്റ്റേഷനുകളിൽ ലഭ്യമാക്കുന്ന ഇന്റർനെറ്റ് സേവനത്തിന് വേഗത കുറയാൻ കാരണം വൈഫൈയുടെ ദുരുപയോഗമാണെന്ന ആരോപണം ഇതോടെ ശക്തമായി.