ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റി'ന്റെ മുഖ്യ കാര്യദർശി ബാലാമണിയമ്മ അന്തരിച്ചു







ചേർത്തല : ശബരിമല അയ്യപ്പസ്വാമിയുടെ ഉറക്കുപാട്ടായ 'ഹരിവരാസന' കീർത്തനത്തിന്റെ രചയിതാവായ കോന്നകത്ത് ജാനകി അമ്മയുടെ മകൾ  ബാലാമണിയമ്മ (83) അന്തരിച്ചു. സംസ്കാരം ചേർത്തല തുറവുർ പുത്തേഴത്ത് വീട്ടുവളപ്പിൽ.

പ്രശസ്തരായ കലാ-സാഹിത്യ, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുടെ ആദരം സ്വീകരിച്ച വ്യക്തി കൂടിയാണ് ബാലാമണിയമ്മ. കുറച്ചു നാളുകളായി ചികിത്സയിലായിരുന്ന അമ്മയുടെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയാണ് ചെയ്തത്.

 മുൻ മിസോറാം ഗവർണർ രാജശേഖരൻ, ഐ.എസ്.ആർ.ഒ. മുൻ മേധാവി പത്മവിഭൂഷൺ ജി.മാധവൻ നായർ എന്നിവർ മുഖ്യ രക്ഷാധികാരിയായിട്ടുള്ള 'ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റി'ന്റെ മുഖ്യ കാര്യദർശികൂടിയായിരുന്നു  ബാലാമണിയമ്മ. 

അടുത്ത വർഷം ഹരിവരാസനം ശതാബ്ദിയോട് അടുക്കുന്ന വേളയിലായിരുന്നു ഈ അന്ത്യം. ആഗോളതലത്തിൽ ഒരു വർഷത്തോളം നീണ്ടു നിൽക്കുന്ന ഹരിവരാസന ശതാബ്ദി ആഘോഷങ്ങൾക്ക് 'ശബരിമല അയ്യപ്പസേവാസമാജം ' തുടക്കമിട്ടു കഴിഞ്ഞു.

 മക്കൾ: ഹരികുമാർ (Late), ശ്രീകുമാർ ,ഗായത്രി, ഗോപകുമാർ.

ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി. മോഹൻ കുമാർ ബാലാമണി അമ്മയുടെ സഹോദര പുത്രനാണ്.




أحدث أقدم