പാമ്പാടി :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാമ്പാടി യൂണിറ്റ് ആഗസ്റ്റ് 9-ാം തിയതി വ്യാപാരി ദിനം പതാക ദിനമായി ആചരിച്ചു.
രാവിലെ 9 മണിയ്ക്ക് വ്യാപാരഭവനു മുമ്പിൽ പ്രസിഡന്റ് ഷാജി പി. മാത്യു പതാക ഉയർത്തി വ്യാപാരി ദിന സന്ദേശം നൽകി. തുടർന്ന് 2.30 pm-ന് രക്ഷാധികാരി ചെറിയാൻ ഫിലിപിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽസെക്രട്ടറി കുര്യൻ സഖറിയ, ട്രഷറാർ ശ്രീകാന്ത് കെ പിള്ള , സംസ്ഥാന കൗൺസിൽ അംഗം MM ശിവ ബിജു, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് രാജീവ് എസ്. ,യൂണിറ്റ് വൈസ് പ്രസിഡന്റ് പി.ജി.ബാബു, വനിതാ വിംഗ് സെക്രട്ടറി സീനാ ജോളി എന്നിവർ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു. സംസ്ഥാന കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട M.M. ശിവ ബിജുവിന് അനുമോദനങ്ങൾ അർപ്പിച്ചു.
മധുര പലഹാര വിതരണം, ചികിത്സാ സഹായ വിതരണം, ഡയാലിസിസ് കിറ്റ് വിതരണം എന്നിവ നടത്തി .