താനെയിലെ വാഹനാപകടത്തിന്റെ ദൃശ്യം
മുംബൈ: മഹാരാഷ്ട്രയില്‍ റോഡിലെ കുഴിയില്‍ നിന്നും രക്ഷപ്പെടാന്‍ സ്‌കൂട്ടര്‍ വെട്ടിച്ച യുവാവ് ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ടു മരിച്ചു. 22കാരനായ ഗണേഷ് ഫാലെയാണ് മരിച്ചത്. താനെയില്‍ ദിവ-അഗസന്‍ റോഡില്‍ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഞായറാഴ്ച രാത്രിയാണ് സംഭവം. എതിര്‍വശത്തു നിന്നും ടാങ്കര്‍ ലോറി വരുന്നതു കണ്ട് ഗണേഷ് സൈഡ് കൊടുക്കുകയായിരുന്നു. പതുക്കെയാണ് വാഹനമോടിച്ചതെങ്കിലും കുഴിയില്‍ ഇറക്കിയതോടെ സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ട് ലോറിയുടെ അടിയില്‍പ്പെടുകയായിരുന്നു. ഇതുകണ്ട കാല്‍നടയാത്രക്കാരന്‍ ഉടന്‍തന്നെ ലോറി നിര്‍ത്താന്‍ ആവശ്യപ്പെടുന്നതും വിഡിയോയില്‍ കാണാം.