അബുദാബി: സഹോദരീ സഹോദരന്‍മാര്‍ക്കിടയിലെ കരുതലും സ്‌നേഹവും പ്രഖ്യാപിച്ച് അബുദാബി ബാപ്‌സ് ഹിന്ദു ക്ഷേത്രത്തില്‍ നടന്ന രക്ഷാ ബന്ധന്‍ ആഘോഷത്തില്‍ അയ്യായിരത്തോളം പേര്‍ക്ക് രാഖി സമ്മാനിച്ചു. ഇതിനായി ബാപ്‌സ് ഹിന്ദു ക്ഷേത്രവുമായി ബന്ധപ്പെട്ട വനിതാ കൂട്ടായ്മയിലെ അംഗങ്ങള്‍ സ്വന്തം കൈകള്‍ കൊണ്ടുണ്ടാക്കിയ രാഖികളാണ് പ്രവാസികളായ വിദ്യാര്‍ഥികളും ജോലിക്കാരും ഉള്‍പ്പെടെയുള്ളവരുടെ കൈകളില്‍ ബന്ധിച്ചത്.
ഇതുമായി ബന്ധപ്പെട്ട് ക്ഷേത്ര പരിസരത്ത് പ്രത്യേക പ്രാര്‍ഥനാ ചടങ്ങും സംഘടിപ്പിച്ചിരുന്നു. ക്ഷേത്രത്തിലെ മുഖ്യ പൂജാരി സ്വാമി ബ്രഹ്മവിഹാരി ദാസിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അയ്യായിരത്തോളം പേര്‍ പങ്കെടുത്തു. വിവിധ സ്ഥാപനങ്ങളില്‍ പഠുക്കുന്നവരും കമ്പനികളില്‍ ജോലി ചെയ്യുന്നവരും ഉള്‍പ്പെടെയുള്ളവരാണ് ചടങ്ങില്‍ പങ്കെടുത്തത്. സ്വന്തം കുടുംബങ്ങളില്‍ നിന്ന് മാറിത്താമസിക്കുന്ന ഇവര്‍ക്ക് സന്തോഷത്തിന്റെ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് രക്ഷാ ബന്ധന്‍ ഉല്‍സവം നടന്നത്.