പരിചയം ഇന്‍സ്റ്റഗ്രാം വഴി ! പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആനപ്പാപ്പാൻ അറസ്റ്റിൽ




കൊട്ടാരക്കര▪️ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആനപ്പാപ്പാനെ പത്തനംതിട്ട പൊലീസ് അറസ്റ്റുചെയ്തു. കൊട്ടാരക്കര നെല്ലിക്കുന്ന് വിഷ്ണുഭവനില്‍ വിഷ്ണുവിനെയാണ് (25) പൊലീസ് പിടികൂടിയത്. പത്തനംതിട്ട സ്വദേശിയായ 17 വയസുള്ള പെണ്‍കുട്ടിയെ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ടശേഷം മൂന്നു മാസമായി ഇയാള്‍ പീഡിപ്പിച്ചവരുകയായിരുന്നു. 
ആനപ്പാപ്പാനായ ഇയാള്‍ വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പൊലീസ് ഇന്‍സ്പെക്ടര്‍ ജിബു ജോണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ കൊട്ടാരക്കരയിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
أحدث أقدم