പട്ടാമ്പി :മിഠായി നിര്‍മാണ യൂണിറ്റിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാജ ഹാന്‍സ് നിര്‍മാണ യൂണിറ്റ് കണ്ടെത്തി. പട്ടാമ്പി വല്ലപ്പുഴയിലാണ് യന്ത്രസഹായത്തോടെ പ്രവര്‍ത്തിക്കുന്ന കേന്ദ്രം എക്സൈസ് ഇന്റലിജന്‍സ് സംഘം കണ്ടെത്തിയത്. നിരോധിത പാന്‍മസാലയുടെ വന്‍ശേഖരം കണ്ടെത്തിയെങ്കിലും വല്ലപ്പുഴ സ്വദേശിയായ നടത്തിപ്പുകാരനെ പിടികൂടാനായില്ല. രണ്ടാഴ്ച മുന്‍പാണ് മിഠായി നിര്‍മാണ യൂണിറ്റിനെന്ന പേരില്‍ വല്ലപ്പുഴ സ്വദേശി ഷറഫുദ്ദീന്‍ കെട്ടിടം വാടകയ്ക്കെടുക്കുന്നത്. പിന്നാലെ യന്ത്രങ്ങള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് ലഹരിനിര്‍മാണം തുടങ്ങി. നിരവധി ലോഡ് ഹാന്‍സ് നിര്‍മാണം പൂര്‍ത്തിയാക്കി പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തു.
രഹസ്യ വിവരത്തെത്തുടര്‍ന്ന് എക്സൈസ് ഇന്റലിജന്‍സും പട്ടാമ്പി പൊലീസും സംയുക്തമായി പരിശോധിക്കുകയായിരുന്നു. മുപ്പത് കിലോ പുകയില ഉല്‍പ്പന്നങ്ങളും നിര്‍മാണത്തിന് ഉപയോഗിക്കുന്ന യന്ത്രങ്ങളും കണ്ടെടുത്തു. രണ്ട് ദിവസം മുന്‍പ് സമാനരീതിയില്‍ പരിശോധനയുണ്ടായെങ്കിലും ലഹരിശേഖരം കണ്ടെത്താനായിരുന്നില്ല. ഷറഫുദ്ദീന്‍ വല്ലപ്പുഴയിലും പരിസരത്തും .