ഹെൽമറ്റിൽ ക്യാമറഘടിപ്പിക്കുന്നതിന് വിലക്ക്ലംഘിച്ചാൽ ആയിരം രൂപ പിഴ


ഇനിമുതൽ ഹെൽമറ്റിൽ ക്യാമറ വെക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്. വിലക്ക് ലംഘിച്ച് ക്യാമറ വെച്ചാൽ ആയിരം രൂപ പിഴയും മൂന്ന് മാസത്തേക്ക് ലൈസൻസും റദ്ദാക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ ഉത്തരവിൽ പറയുന്നത്.*
സംസ്ഥാനത്ത് അടുത്തിടെയുണ്ടായ മോട്ടോർ വാഹനാപകടങ്ങളിൽ ആളുകളുടെ മുഖത്ത് കൂടുതൽ പരിക്കേൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.
ഹെൽമറ്റിന് മകുളിൽ ക്യാമറ പിടിപ്പിച്ച് വാഹനം ഓടിച്ച് അപകടത്തിൽപ്പെട്ടവർക്കാണ് മുഖത്ത് സാരമായി പരിക്കേറ്റിട്ടുള്ളത്. ഇതിനെ തുടർന്നാണ് ഗതാഗതവകുപ്പിന്റെ കർശന നടപടി.

أحدث أقدم