കോട്ടയം : ഡ്രൈഡേ ദിവസം അനധികൃത മദ്യവിൽപ്പന, വിദേശ മദ്യശേഖരവുമായി ഒരാൾ നെടുംകുന്നത്ത് എക്സൈസ് പിടിയിലായി
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്‌പെക്ടർ അൽഫോൻസ് ജേക്കബിനും പാർട്ടിക്കും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുംകുന്നം മൈലാടിയിൽ മദ്യക്കച്ചവടം നടത്തിയതിനു നെടുംകുന്നം മൈലാടിയിൽ തുരുത്തിയിൽ വീട്ടിൽ ജോസഫ് മകൻ അനിൽ ജോസഫി നെ 17.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി പിടികൂടുകയായിരുന്നു ,വീട്ടിൽ വച്ചായിരുന്നു ഇയാൾ മദ്യം കച്ചവടം നടത്തിയിരുന്നത് . ജവാൻ ഇനത്തിൽപ്പെട്ട വിദേശ മദ്യം 800 രൂപയ്ക്കും, MC,ഹണീബി ഇനങ്ങളിൽപ്പെട്ട മദ്യം550 രൂപയ്ക്കുമാണ് ഇയാൾ വിൽപന നടത്തിയിരുന്നത്. പ്രതിയേയും, തൊണ്ടിവസ്തുക്കളും ചങ്ങനാശ്ശേരി റേഞ്ച് ഓഫീസിന് കൈമാറി
റെയ്‌ഡിൽ എക്സൈസ് ഇൻസ്പെക്ടർ ശ്രീ അൽഫോൺസ് ജേക്കബ്, എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ, ഫിലിപ്പ് തോമസ് , പ്രവന്റീവ് ഓഫീസർ K രാജീവ്, സിവിൽ എക്സ്സൈസ് ഓഫീസർമാരായ വിശാഖ് എ. എസ്, ഹാംലറ്റ്. എം , വിനോദ്കുമാർ. V, വനിതാ സിവിൽ എക്സൈസ് ഓഫീസർ അമ്പിളി, ഡ്രൈവർ അനിൽ , എന്നിവർ പങ്കെടുത്തു